വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്തു

Share

2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മംഗലപുരം ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി നടപ്പാക്കുന്ന കട്ടിൽ വിതരണം ആരംഭിച്ചു. തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീചന്ദ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുമായി പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് കട്ടിൽ വിതരണം സംഘടിപ്പിച്ചത്. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും പങ്കെടുത്തു. അർഹരായ വയോജനങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളും പഞ്ചായത്ത് സ്വീകരിച്ചു.