കുറക്കോട് അങ്കണവാടിയിലെ കിണർ വൃത്തിയാക്കുന്നതിനായി പ്രദേശവാസികളും പ്രവർത്തകരും വാർഡ് മെമ്പർക്ക് അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ച വാർഡ് മെമ്പർ ശ്രീ. മൻസൂർ എ. വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തി. തുടർന്ന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി അങ്കണവാടി കിണർ വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി. അങ്കണവാടിയിലെ കുട്ടികൾക്കും ജീവനക്കാർക്കും ശുദ്ധമായ ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള ഈ പ്രവർത്തനത്തിൽ നാട്ടുകാരും പ്രവർത്തകരും സന്തോഷം രേഖപ്പെടുത്തി. ആവശ്യമായ ഇടപെടൽ സമയബന്ധിതമായി നടത്തിയ വാർഡ് മെമ്പർക്കും ബന്ധപ്പെട്ട എല്ലാവർക്കും പ്രവർത്തകരുടെയും നാട്ടുകാരുടെയും പേരിൽ അകമഴിഞ്ഞ നന്ദി അറിയിച്ചു.
