ലഹരിക്കെതിരെ എൻഎസ്എസ് വോളണ്ടിയർമാർ അണിനിരന്നു

Share

എൻഎസ്എസ് ദിനമായ സെപ്റ്റംബർ 24ന് തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ എൻഎസ്എസ് വോളണ്ടിയർമാർ അണിനിരന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ. മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ സ്വാഗതം ആശംസിച്ചു. കുടവൂർ വാർഡ് മെമ്പർ ശ്രീമതി ഉദയകുമാരി എൻഎസ്എസ് വോളണ്ടിയർമാരെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിച്ചു. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബും ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിച്ചുള്ള റാലിയും സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം ശ്രീ. സുജിത്ത്, എച്ച്.എസ്.എസ് സ്റ്റാഫ് സെക്രട്ടറി ശ്രീ. റഹീം, ജനറൽ സെക്രട്ടറി ശ്രീ. ഷബിമോൻ, എസ്.എം.സി ചെയർമാൻ ശ്രീ. ജി. ജയകുമാർ, ക്ലസ്റ്റർ കോഡിനേറ്റർ ശ്രീ. റിജു, ഒന്നാംവർഷ എൻഎസ്എസ് വോളണ്ടിയർ കുമാരി തദിയ സഹേബ ദ്രാവിഡ് എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. വോളണ്ടിയർ ലീഡർ ഹരി നന്ദൻ എം.ആർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ വോളണ്ടിയർമാർ വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ചു.